കായംകുളം: മുസ്ലിം ലീഗ് നേതാവിന്റെ വിവാദപരാമർശം കേട്ടപ്പോൾ താൻ ഏറെ ഞെട്ടിപ്പോയെന്നും അതിന്റെ വേദന ഇപ്പോഴും മനസ്സിൽ നിലനിൽക്കുന്നതായും എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭ. ......
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിന്റെ വീട് ജപ്തി ചെയ്യില്ല. വീടിനുമേലുള്ള കടബാധ്യത മുസ്ലീം ലീഗ് തീർത്തു.......
ദോഹ: രാജ്യത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട്, വിവാഹ പാർട്ടികൾക്കും അനുശോചന യോഗങ്ങൾ ഉൾപ്പെടെയുള്ള സാമൂഹിക ചടങ്ങുകൾക്കും തുറസ്സായ സ്ഥലങ്ങളിൽ (Open Spaces) അനുമതി നൽകിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് 25 ബുധനാഴ്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നു.പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി അധികൃതർ നടത്തുന്ന നിരന്തരമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ ഇളവ് നൽകുന്നതെന്ന് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക 'X' പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. ......
ദോഹ: ദോഹ: പ്രവാസികളുടെ തൊഴിൽ മാറ്റം സംബന്ധിച്ച അവ്യക്തതകൾക്ക് വിരാമം. ഖത്തറിൽ ഒരു കമ്പനിയിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് ജോലി മാറുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുതാര്യവും ലളിതവുമാക്കി തൊഴിൽ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ......
ദോഹ:പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാനും മേഖലയിൽ സ്ഥിരത ഉറപ്പാക്കാനുമുള്ള സംയുക്ത ശ്രമങ്ങളെക്കുറിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാനും ചർച്ച നടത്തി. ബുധനാഴ്ച നടന്ന ടെലിഫോൺ സംഭാഷണത്തിൽ ഇരുനേതാക്കളും പ്രാദേശികവും അന്തർദേശീയവുമായ സുപ്രധാന വിഷയങ്ങൾ വിലയിരുത്തി.ഖത്തർ സായുധ സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിലുള്ള അഗാധമായ ദുഃഖം പ്രസിഡന്റ് എർദോഗാൻ അമീറിനെ അറിയിച്ചു. ......
ദോഹ: രാജ്യത്ത് ആടുകളെയും ചെമ്മരിയാടുകളെയും മേയ്ക്കുന്നതിനുള്ള (Grazing) നിരോധനം നീക്കിയതായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. 2025-ലെ 15-ാം നമ്പർ മന്ത്രിതല തീരുമാനപ്രകാരമാണ് ഈ നടപടി. ......
ദോഹ: ഇറാനെതിരായ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ, ദീർഘകാല എൽ.എൻ.ജി (LNG) വിതരണ കരാറുകളിൽ ഖത്തർ എനർജി 'ഫോഴ്സ് മജീർ' (Force Majeure) പ്രഖ്യാപിച്ചു. ഇറ്റലി, ബെൽജിയം, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളുമായുള്ള കരാറുകളെയാണ് ഈ തീരുമാനം ബാധിക്കുക. ......
ദോഹ: ഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ രാജ്യത്തെ കടൽതീരങ്ങളിലും മരുഭൂമി മേഖലകളിലും ക്യാമ്പിംഗ് സൈറ്റുകളിലും പരിസ്ഥിതി മന്ത്രാലയം വിപുലമായ ശുചീകരണ ക്യാമ്പയിൻ നടത്തി. പരിസ്ഥിതി സംരക്ഷണവും ജൈവ വൈവിധ്യ സന്തുലിതാവസ്ഥയും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന "ക്ലീൻലിനസ് ആൻഡ് വൈൽഡർനസ് ക്യാമ്പയിൻ" പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
രാജ്യത്തിന്റെ മധ്യ-വടക്കൻ മേഖലകളിലെ 23 കേന്ദ്രങ്ങളിൽ നിന്നായി ഏകദേശം 26 ടൺ മാലിന്യമാണ് അധികൃതർ ശേഖരിച്ച് നീക്കം ചെയ്തത്.വന്യജീവി സംരക്ഷണ വിഭാഗവും നാച്ചുറൽ റിസർവ് ഡയറക്ടറേറ്റും സംയുക്തമായാണ് വിവിധ ബീച്ചുകളിലും തുറസ്സായ മരുഭൂമി പ്രദേശങ്ങളിലും ശുചീകരണം നടത്തിയത്.പൊതുസ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കരുതെന്നും അവ നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണമെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകി. ......
ദോഹ: ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ രോഗികൾക്ക് വേഗത്തിലും സുരക്ഷിതമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 'ഹക്കീം' (HAKEEM) ഡിജിറ്റൽ ഹെൽത്ത് പ്ലാറ്റ്ഫോമിനും മൊബൈൽ ആപ്പിനും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS) തുടക്കം കുറിച്ചു. ഐ.ഒ.എസ് (iOS), ആൻഡ്രോയിഡ് (Android) പ്ലാറ്റ്ഫോമുകളിൽ ഈ സേവനം ലഭ്യമാണ്.രോഗികൾക്ക് അവരുടെ ആരോഗ്യവിവരങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന രീതിയിലാണ് ഹക്കീം പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ......
അങ്കാറ/ദോഹ : മേഖലയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായി തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ ജി.സി.സി രാജ്യങ്ങളിലെ അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി. തുർക്കിയിലെ ഖത്തർ അംബാസഡർ ശൈഖ് ഫൈസൽ ബിൻ അബ്ദുള്ള അൽ ഹൻസാബ് ചർച്ചയിൽ പങ്കെടുത്തു. ......